Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed In

ഗാസയിൽ ഒന്പതു പേർ കൊല്ലപ്പെട്ടു

ക​​​യ്റോ: ഗാ​​​സ​​​യു​​​ടെ തെ​​​ക്ക്, വ​​​ട​​​ക്ക് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ജ​​​ബ​​​ലി​​​യ​​​യി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ടാ​​​ര​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​ലു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ ലം​​​ഘി​​​ച്ച് തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക നി​​​യ​​​ന്ത്രി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പം എ​​​ത്തി​​​യ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ‌​​​ക്‌​​​ടോ​​​ബ​​​റി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​വി​​​ൽവ​​​ന്ന​​​ശേ​​​ഷം ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 600നു ​​​മു​​​ക​​​ളി​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​സ്രേ​​​ലി ഭാ​​​ഗ​​​ത്ത് നാ​​​ലു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

Latest News

Corehub Up